|    Oct 18 Thu, 2018 4:48 am
FLASH NEWS

ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ വേറിട്ട പ്രതിഷേധം

Published : 16th September 2017 | Posted By: fsq

 

നെടുങ്കണ്ടം: ഇന്ധനവില വര്‍ധനവിനെതിരേ നെടുങ്കണ്ടത്ത് വേറിട്ട പ്രതിഷേധം. എഐവൈഎഫിന്റെ നേതൃത്വത്തില്‍ നാലുവീലന്‍ വണ്ടിയില്‍ സഞ്ചരിച്ചാണ് പ്രതിഷേധിച്ചത്. നെടുങ്കണ്ടം ബിഎഡ് കോളജിനു സമീപത്തെ ഇന്ധന പമ്പിനു സമീപവും കിഴക്കേ കവലയിലുമായിട്ടാണ് പ്രതിഷേധ സമരം നടത്തിയത്. നെടുങ്കണ്ടം പഞ്ചായത്തംഗവും എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റുമായ അജിഷ് മുതുകുന്നല്‍, പൊതുപ്രവര്‍ത്തകനായ പി വി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വേറിട്ട സമരം. അനില്‍ കുമാറാണു സമരത്തിനായി വാഹനം നിര്‍മിച്ചത്. പഞ്ചായത്തംഗമായ അജീഷ് മുതുകുന്നേല്‍ നെടുങ്കണ്ടം കിഴക്കേ കവലയില്‍ നാലുവീലന്‍ വണ്ടിയില്‍ സഞ്ചരിച്ചു. പമ്പിനു സമീപത്ത് അനില്‍കുമാറാണ് നാലുവീലന്‍ വണ്ടിയില്‍ ഓടി പ്രതിഷേധിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss