|    Dec 10 Mon, 2018 9:39 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇന്ധന വിലനിര്‍ണയ രീതി പുനപ്പരിശോധിക്കില്ല

Published : 5th June 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഓരോ ദിവസവും ഇന്ധനവില എണ്ണക്കമ്പനികള്‍ തീരുമാനിക്കുന്ന രീതി പുനപ്പരിശോധിക്കില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. എണ്ണ വിലവര്‍ധനയില്‍ സര്‍ക്കാരിന് ഉല്‍ക്കണ്ഠയുണ്ടെന്നും വിലനിയന്ത്രണത്തിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  എണ്ണവിലയിലെ അധിക നികുതി വേണ്ടെന്നുവച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ കേന്ദ്രമന്ത്രി സ്വാഗതം ചെയ്തു. സംസ്ഥാനങ്ങള്‍ ഇന്ധനവിലയുടെ ഭാഗമായി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വേണ്ടെന്നുവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 2017 പകുതിയോടെയാണ് എണ്ണക്കമ്പനികള്‍ക്ക് പെട്രോള്‍-ഡീസല്‍ വില ദിവസവും മാറ്റാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss