|    Sep 23 Sun, 2018 7:50 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇന്ധനശേഖരം ഒരാഴ്ചത്തേക്കുണ്ട്

Published : 20th August 2018 | Posted By: kasim kzm

കൊച്ചി: സംസ്ഥാനത്തെ പാചകവാതകം ഉള്‍പ്പെടെയുള്ള ഇന്ധനനില ഭദ്രവും തൃപ്തികരവുമാണെന്ന് എണ്ണക്കമ്പനികളുടെ സംസ്ഥാനതല കോ-ഓഡിനേറ്റര്‍ പി എസ് മണി പറഞ്ഞു. പെട്രോള്‍ പമ്പുകള്‍, പാചകവാതക വിതരണ ശൃംഖല എന്നിവ വഴിയുള്ള പാചകവാതകം ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളുടെ വിതരണം ഉറപ്പാക്കാന്‍ എണ്ണക്കമ്പനികള്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരുമായി ഏകോപി—പ്പിച്ചുകൊണ്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഏഴു ദിവസത്തേക്കുള്ള മണ്ണെണ്ണ, ബള്‍ബ്, എല്‍പിജി എന്നിവയുടെ കരുതല്‍ശേഖരം എണ്ണക്കമ്പനികളുടെ പക്കലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി എണ്ണശുദ്ധീകരണശാലയില്‍ നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇവ സംഭരിച്ചിരിക്കുന്നത്. വ്യോമനിരീക്ഷണ ആവശ്യങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഏവിയേഷന്‍ ഫ്യൂവലും ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ധന വിതരണത്തില്‍ എണ്ണക്കമ്പനികള്‍ സമഗ്രമായ ഏകോപനം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss