|    Jul 21 Sat, 2018 4:02 am
FLASH NEWS

ഇന്ധനവില വര്‍ധന: എസ്ഡിപിഐ പ്രതിഷേധത്തില്‍ നിരത്തുകള്‍ നിശ്ചലം

Published : 6th March 2018 | Posted By: kasim kzm

വണ്ടിപ്പെരിയാര്‍: ഇന്ധനവില വര്‍ധനവിനെതിരേ നടപടി സ്വീകരിക്കാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലയില്‍ നിരത്തുകള്‍ നിശ്ചലമാക്കല്‍ സമരം നടത്തി. തൊടുപുഴ, വണ്ടിപ്പെരിയാര്‍, അടിമാലി, നെടുങ്കണ്ടം മേഖലകളില്‍ രാവിലെ 9.30 മുതല്‍ 9.40 വരെ നിരത്തുകള്‍ നിശ്ചലമാക്കിക്കൊണ്ട് സമരം നടത്തിയത്.
എസ്ഡിപിഐ പീരുമേട് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് റിയാസ് അബൂബക്കര്‍, സ്വാദിക്ക് പെരിയാര്‍, ഷാനവാസ് കൊല്ലംപറമ്പില്‍, റഫീഖ് പി സലാം, നിസാമുദ്ധീന്‍ എം കെ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിഷേധ പരിപാടിയുമായി  സഹകരിച്ച എല്ലാ ജനങ്ങള്‍ക്കും എസ്ഡിപിഐ പീരുമേട് മണ്ഡലം കമ്മിറ്റി നന്ദി അറിയിച്ചു.
നെടുങ്കണ്ടം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നികുതികൊള്ളക്കെതിരെ നെടുങ്കണ്ടത്ത് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ്, മണ്ഡലം പ്രസിഡന്റ് അബ്ദുസ്സലാം മണ്ഡലം കമ്മറ്റി അംഗങ്ങളായ ഷിഹാബ്, സക്കീര്‍, ഇസ്മയില്‍ നേതൃത്വം നല്‍കി. എക്‌സൈസ് ഡ്യൂട്ടി കുറക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണ്ണയാധികാരം കോര്‍പറേറ്റുകളില്‍ നിന്ന് തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇന്നലെ രാവിലെ 9.30 മുതല്‍ 9.40 വരെ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞ് നെടുങ്കണ്ടത്തെ നിശ്ചലമാക്കുകയായിരുന്നു.
കേന്ദ്രം എക്‌സൈസ് നികുതിയായും സംസ്ഥാനം മൂല്ല്യവര്‍ധിത നികുതി ആയും ജനങ്ങളെ കൊള്ളയടിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഈ ദുരവസ്ഥക്കെതിരെയുള്ള പ്രതിഷേധമാണിതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss