|    Dec 16 Sun, 2018 6:28 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇന്ധനവില വര്‍ധന; എസ്ഡിടിയു ട്രെയിന്‍ തടയല്‍ സമരം 30ന്

Published : 27th October 2018 | Posted By: kasim kzm

കോഴിക്കോട്: ഇന്ധനവിലവര്‍ധനയ്ക്കും കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നടപടികള്‍ക്കുമെതിരേ സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടിയു) 30ന് ട്രെയിന്‍ തടയല്‍ സമരം നടത്തുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ട്രെയിന്‍ തടയുക. പ്രതിവര്‍ഷം ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും 40 രൂപയ്ക്ക് പെട്രോള്‍ നല്‍കുമെന്നും കാര്‍ഷികമേഖല അഭിവൃദ്ധിപ്പെടുത്തുമെന്നും വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ അതൊന്നും പാലിച്ചില്ല. സര്‍ക്കാരിനെതിരേ വിവിധ തൊഴിലാളി സംഘടനകളും കര്‍ഷകരും ശക്തമായ പ്രക്ഷോഭപരിപാടികള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. അത്തരം പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് എസ്ഡിടിയു ട്രെയിന്‍ തടയല്‍ സമരമെന്നും നേതാക്കള്‍ പറഞ്ഞു. എ വാസു, നൗഷാദ് മംഗലശ്ശേരി, ഇസ്മയില്‍ കമ്മന, കബീര്‍ തിക്കോടി പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss