|    Oct 20 Sat, 2018 8:15 pm
FLASH NEWS
Home   >  National   >  

ഇന്ധനവില വര്‍ധനവ്: കേന്ദ്രത്തിനെതിരേ വീണ്ടും ശിവസേന

Published : 20th September 2017 | Posted By: shadina sdna

മുംബൈ: രാജ്യത്തെ ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്ത്. ആഗോളവിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയില്‍ വില കുറയ്ക്കാത്തത് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ജപ്പാനില്‍ നിന്നെടുത്ത വായ്പയുടെ പലിശ അടയ്ക്കുന്നതിനാണോ എന്ന് ശിവസേന ചോദിക്കുന്നു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലാണ് ശിവ സേന വിമര്‍ശനമുന്നയിച്ചത്. ഇന്ധന വില കൂടമ്പോള്‍ സാധാരണക്കാരനാണ് അതിന്റെ ബാധ്യത പേറേണ്ടി വരുന്നതെന്നും നാലു മാസത്തിനുള്ളില്‍ 20 ശതമാനം ഇന്ധനവില കൂട്ടിയിട്ടം കേന്ദ്രം അതിനെ പിന്തുണക്കുന്നത് ശരിയല്ലെന്നും ശിവസേന വ്യക്തമാക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss