|    Oct 23 Tue, 2018 7:32 am
FLASH NEWS

ഇന്ധനവില വര്‍ധനവിനെതിരേ സിപിഎം പ്രതിഷേധം

Published : 21st September 2017 | Posted By: fsq

 

മയ്യില്‍: അനുദിനം പെട്രോള്‍ ഡീസല്‍ വില കൂട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സിപിഎം വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തി. മയ്യില്‍ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മയ്യില്‍ ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി. കെ കെ രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു. പി ബാലന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബിജു കണ്ടക്കൈ, കെ ചന്ദ്രന്‍ സംസാരിച്ചു.ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.ഏരിയാ സെക്രട്ടറി ബിനോയ്കുര്യന്‍, വൈ വൈ മത്തായി, എന്‍ ടി റോസമ്മ, കെ വി സക്കീര്‍ ഹുസയ്ന്‍, എന്‍ രാജന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുയോഗം സിപിഎം ജില്ലാ കമ്മറ്റിഅംഗം എം വി സരള ഉദ്ഘാടനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss