|    Jul 18 Wed, 2018 1:09 am
FLASH NEWS

ഇന്ധനവില വര്‍ധനയ്‌ക്കെതിരേ കരിദിനമാചരിച്ചു

Published : 23rd September 2017 | Posted By: fsq

 

കണ്ണൂര്‍: ദിവസേന നിശബ്ദമായി കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയ്‌ക്കെതിരേ ജില്ലയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു. സാമൂഹികമാധ്യമങ്ങളിലും കരിദിനാചരണം അരങ്ങേറി. പ്രൊഫൈല്‍ പിക്ചര്‍ മാറ്റല്‍, കറുത്ത ബാഡ്ജ് ധരിക്കല്‍, വാഹനങ്ങളില്‍ കരിങ്കൊടി കെട്ടല്‍, പൊതുസ്ഥലങ്ങളിലും പെട്രോള്‍പമ്പുകളിലും കറുത്ത ബാഡ്ജ് വിതരണം, ബൈക്ക് റാലി തുടങ്ങിയ സമരരീതികള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ടുള്ള വാട്‌സ്ആപ്പ്, ഫേസ്ബുക്ക് സന്ദേശം ഏറ്റുപിടിച്ചായിരുന്നു സമരം. ഇന്ധനവില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഫോര്‍ത്ത് റൈറ്റ് മൂവ്‌മെന്റ് സോഷ്യല്‍ മീഡിയ കൂട്ടായ്മ കണ്ണൂരില്‍ ബൈക്ക് തള്ളല്‍ റാലി നടത്തി. അന്നപൂര്‍ണ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഫാ. ജോസഫ് പൂവത്തോലില്‍ ഫഌഗ് ഓഫ് ചെയ്തു. സുപ്രിംകോടതി മുമ്പാകെ സമര്‍പ്പിക്കുന്ന ഭീമഹരജിയിലേക്കുള്ള ഒപ്പുശേഖരണവും നടന്നു. ചടങ്ങില്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസ് ചെയര്‍മാന്‍ ഫാ.സ്‌കറിയ കല്ലൂര്‍ അധ്യക്ഷത വഹിച്ചു. അന്നപൂര്‍ണ ജനറല്‍ സെക്രട്ടറി ജോഫിന്‍ ജെയിംസ്, മലബാര്‍ വികസന സമിതി ചെയര്‍മാന്‍ അഡ്വ. ബിനോയ്, ലിന്‍ജോ ജോര്‍ജ്, സമീര്‍ മാവിലായി, കെ കെ രവീന്ദ്രന്‍, വി ഭദ്രന്‍, പ്രഭാകരന്‍ പയ്യാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss