|    Jan 20 Fri, 2017 7:44 pm
FLASH NEWS

ഇന്ധനവിലയില്‍ നേരിയ കുറവ്

Published : 15th January 2016 | Posted By: G.A.G

petrol-oil-prices

ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഇടിഞ്ഞതിനെത്തുടര്‍ന്ന് രാജ്യത്ത് ഇന്ധനവില നേരിയതോതില്‍ കുറയ്ക്കാന്‍ പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചു. പെട്രോളിന് ലിറ്ററിന് 32 പൈസയും ഡീസലിന് 85 പൈസയുമാണ് കുറവു പ്രഖ്യാപിച്ചിട്ടുള്ളത്.

പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. സംസ്ഥാനങ്ങള്‍ ഈടാക്കുന്ന നികുതി അടക്കമാണ് വില കുറച്ചിട്ടുള്ളത് എന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ വില വ്യത്യാസപ്പെട്ടിരിക്കും. ബാരലിന് 108 രൂപവരെ വിലയുണ്ടായിരുന്ന ക്രൂഡോയിലിന് 31 ഡോളറാണ് ഇപ്പോഴത്തെ വില. ഇത്തരത്തില്‍ കനത്ത ഇടിവ് സംഭവിച്ചിട്ടും നാമമാത്രമായ തുകമാത്രമാണ് പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 87 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക