|    Jul 28 Fri, 2017 4:28 am
FLASH NEWS
Home   >  Dont Miss   >  

ഇന്ധനം നല്‍കിയില്ല; യുവാക്കള്‍ പെട്രോള്‍ പമ്പ് കത്തിച്ചു

Published : 18th April 2016 | Posted By: swapna en

petrol-pump_

ഗാസിയാബാദ്: ഇന്ധനം നല്‍കാത്തതില്‍ ക്ഷുഭിതരായ യുവാക്കള്‍ പെട്രോള്‍ പമ്പ് കത്തിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ്  സംഭവം. റാവലി വില്ലേജിലെ കിസാന്‍ പെട്രോള്‍ ഔട്ട്‌ലെറ്റാണ് അഗ്നിക്കിരയാക്കിയത്. രാഹുല്‍, ഇന്ദ്രജിത്ത്, അങ്കിത്ത് എന്നീ മൂന്ന് യുവാക്കള്‍ പെട്രോള്‍ പമ്പില്‍ എത്തി ഇന്ധനം ആവശ്യപ്പെട്ടു. എന്നാല്‍ പമ്പ് അധികൃതര്‍ ഇന്ധനം ഇല്ലെന്ന് പറഞ്ഞു. ഇതില്‍ ക്ഷുഭിതരായ യുവാക്കള്‍ പെട്രോള്‍ എടുക്കുന്ന മെഷീന്‍ ബോക്‌സിന് തീയിടുകയായിരുന്നു. ഉടന്‍ തന്നെ ഇവിടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരിക്കില്ല. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. പമ്പ് പകുതിയോളം കത്തി നശിച്ചു. സംഭവത്തില്‍ യൂവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക