|    Apr 28 Fri, 2017 3:58 am
FLASH NEWS

ഇന്ദ്രാണി മുഖര്‍ജിക്ക് ഡെങ്കിപ്പനി ഇല്ലെന്ന് ഡോക്ടര്‍മാര്‍

Published : 29th October 2015 | Posted By: G.A.G

മുംബൈ: ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിക്ക് ഡെങ്കിപ്പനി ഇല്ലെന്ന്്് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ദ്രാണി മുഖര്‍ജിക്ക് ഡെങ്കി ബാധിച്ചതായി സംശയിക്കുന്നെന്ന് ബൈക്കുള ജയിലധികൃതര്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. ഇന്ദ്രാണിയുടെ ശബ്ദരേഖ പരിശോധിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് അവരെ ഹാജരാക്കാന്‍ കോടതി ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ബൈക്കുള വനിതാ ജയിലധികൃതര്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഇന്ദ്രാണിയുടെ രോഗവിവരം അറിയിച്ചത്. എന്നാല്‍ മുംബൈ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ദ്രാണിയുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ കുറവ് സാധാരണ പനികൊണ്ടുള്ളതാകാമെന്നും ഇന്ദ്രാണിക്ക് ഡെങ്കിപ്പനി ഇല്ലെന്നുമാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day