|    Oct 19 Fri, 2018 12:52 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇന്ദിരാഭവന്റെ വാസ്തുദോഷം തീര്‍ക്കാന്‍ കക്കൂസുകള്‍ പൊളിച്ചുമാറ്റി

Published : 12th February 2018 | Posted By: kasim kzm

ഭോപാല്‍: മധ്യപ്രദേശില്‍ 14 വര്‍ഷമായി ഭരണത്തിലിരിക്കുന്ന ബിജെപിയെ കെട്ടുകെട്ടിക്കാന്‍ വ്യത്യസ്തമായ നീക്കങ്ങളുമായി കോണ്‍ഗ്രസ്.  ബിജെപിയെ തറപറ്റിക്കുന്നതിനു കോണ്‍ഗ്രസ് ഓഫിസിലെ വാസ്തുദോഷം തീര്‍ക്കുകയാണ് ആദ്യംചെയ്തത്. ഇന്ദിരാഭവന്റെ വാസ്തുദോഷങ്ങള്‍ പൂര്‍ണമായും നീക്കംചെയ്‌തെന്നും പാര്‍ട്ടിക്ക് ഇനി നല്ലകാലമാണെന്നും നേതാക്കള്‍ പ്രതികരിച്ചു.വാസ്തുദോഷങ്ങള്‍ പരിഹരിക്കുന്നതിനായി ഭോപാലിലെ ശിവാജി നഗറിലുള്ള ഇന്ദിരാഭവന്റെ ഘടനയില്‍ കാര്യമായ മാറ്റങ്ങളാണു വരുത്തിയത്. വാസ്തുശാസ്ത്ര വിദഗ്ധന്റെ നിര്‍ദേശ പ്രകാരം പാര്‍ട്ടി വക്താവിന്റെ താഴെ നിലയിലുള്ള മുറിക്ക് സമീപത്തുള്ള മൂന്നു ശുചിമുറികള്‍ പൊളിച്ചുമാറ്റിയെന്ന് കോണ്‍ഗ്രസ് വക്താവ് കെ കെ മിശ്ര പറഞ്ഞു.2006ല്‍ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയാണു കെട്ടിടം ഉദ്ഘാടനം ചെയ്തത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയം സുനിശ്ചിതമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മിശ്ര പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പാര്‍ട്ടി നേരത്തെ പ്രഖ്യാപിക്കില്ല. അങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss