|    Nov 22 Wed, 2017 4:43 am
FLASH NEWS
Home   >  Todays Paper  >  page 10  >  

‘ഇന്ദിരാഗാന്ധി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച ഭരണാധികാരി’

Published : 7th August 2017 | Posted By: fsq

 

തിരുവനന്തപുരം: ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി “ദാരിദ്ര്യ നിര്‍മാര്‍ജനവും സാമൂഹിക സുരക്ഷിതത്വവും ഇന്ദിരാജിയും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അചഞ്ചലമായ നിശ്ചയദാര്‍ഢ്യവും കര്‍ക്കശ നിലപാടും നടപ്പാക്കേണ്ടവയെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടും ഇന്ദിരാഗാന്ധിക്കുണ്ടായിരുന്നു. കൂടുതല്‍ കാലം ഇന്ദിരാഗാന്ധി ജീവിച്ചിരുന്നുവെങ്കില്‍ ലോകത്തെ ശക്തമായ രാജ്യമാകാന്‍ ഇന്ത്യക്ക് കഴിയുമായിരുന്നുവെന്നും സി പി നായര്‍ പറഞ്ഞു. വി എസ് ശിവകുമാര്‍ എംഎല്‍എ കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, കൊടിക്കുന്നില്‍ സുരേഷ് – പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക