|    Jan 23 Mon, 2017 6:05 am
FLASH NEWS
Home   >  Sports  >  Others  >  

ഇന്ദര്‍ജിത്തിന്റെ ഒളിംപിക്‌സ് മോഹം അസ്തമിച്ചു

Published : 3rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഷോട്ട്പുട്ട് താരം ഇന്ദര്‍ജിത് സിങിന് റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാനാവില്ല. ഉത്തേജകമരുന്ന് പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ടതോടെയാണ് താരത്തിന്റെ റിയോ ഒളിംപിക്‌സ് മോഹങ്ങള്‍ അസ്മതിച്ചത്.
ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) നടത്തിയ പരിശോധനയിലാണ് റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഇന്ദര്‍ജിത് കുടുങ്ങിയത്. നാഡയുടെ ഉത്തേജക പരിശോധനയില്‍ എ സാംപിളിനു പിന്നാലെ ബി സാംപിളിലും ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ജേതാവായ താരം പരാജയപ്പെടുകയായിരുന്നു. 28 കാരനായ താരം 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി വെങ്കല മെഡല്‍ നേടിയിരുന്നു.
ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നര്‍സിങ് യാദവിനു പിന്നാലെയാണ് ഇന്ദര്‍ജിതും നാഡയുടെ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്. എന്നാല്‍, നര്‍സിങിനെ നാഡ കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കുകയായിരുന്നു.
ഗൂഢാലോചനയുടെ ഇരയാണ് നര്‍സിങെന്ന് ചൂണ്ടിക്കാട്ടിയാണ് നാഡ താരത്തിന് ക്ലീന്‍ചീറ്റ് നല്‍കിയത്. തനിക്കെതിരേ ഗൂഢാലോചന നടന്നെന്ന് ഇന്ദര്‍ജിതും നേരത്തെ ആരോപിച്ചിരുന്നു. നാഡയുടെ റിയോ ഒളിംപിക്‌സ് വിലക്കിനു പുറമേ വാഡയുടെ നാലു വര്‍ഷത്തെ വിലക്കും താരത്തിന് അനുഭവിക്കേണ്ടിവരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക