|    Oct 15 Mon, 2018 6:08 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇന്ത്യ സുരക്ഷിതമല്ലെന്ന പ്രചാരണം വിനോദസഞ്ചാര മേഖലയില്‍ തിരിച്ചടിയായി: കണ്ണന്താനം

Published : 14th September 2017 | Posted By: fsq

 

കോട്ടയം: ഇന്ത്യ സുരക്ഷിത രാജ്യമല്ലെന്ന തെറ്റായ പ്രചാരണം വിനോദസഞ്ചാരികളുടെ വരവ് കുറയുന്നതിന് കാരണമായെന്ന് കേന്ദ്ര ഐടി, ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊലപാതകങ്ങളുടെയും ബലാല്‍സംഗങ്ങളുടെയും തലസ്ഥാനമാണ് ഇന്ത്യയെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരം സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് ഇന്ത്യ സുരക്ഷിതരാജ്യമല്ലെന്ന പ്രതീതി നാംതന്നെ സൃഷ്ടിക്കുകയാണെന്നും ഇതൊക്കെ തെറ്റായ നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടയം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിലെയും വാഗമണ്ണിലെയും ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതിനായി പതിച്ചുനല്‍കുകയോ പാട്ടത്തിന് നല്‍കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിച്ചാല്‍ തന്നെ എതിര്‍ക്കുമെന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയുടെ പരാമര്‍ശത്തിന് താന്‍ എല്ലാവര്‍ക്കുമൊപ്പമാണെന്ന് കണ്ണന്താനം പ്രതികരിച്ചു. എംഎല്‍എ, കലക്ടര്‍ പദവികളിലുണ്ടായിരുന്നപ്പോഴും പ്രത്യേക സമുദായത്തിനുവേണ്ടി നിന്നിട്ടില്ല. ബിഷപ്പുമാരെ കണ്ടതുപോലെ താന്‍ മണര്‍കാട് ക്ഷേത്രത്തില്‍പ്പോയി തൊഴുത കാര്യം ശശികല അറിഞ്ഞിട്ടുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് ഭക്ഷണം കഴിക്കണം, ഏത് വസ്ത്രം ധരിക്കണമെന്ന്് തീരുമാനിക്കേണ്ടത് ആ പ്രദേശത്തെ ജനങ്ങളാണ്. അതിനപ്പുറത്ത് യാതൊരു യോഗ്യതയുടേയും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിന്റെ സജീവ ഇടപെടലുണ്ടായതുകൊണ്ടാണ് തടവില്‍ കഴിഞ്ഞിരുന്ന ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാനായതെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലില്ലാതെ മറ്റൊരു രാജ്യത്തേക്ക് തട്ടിക്കൊണ്ടുപോയ ആളെ മോചിപ്പിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണെ—ന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss