|    Sep 19 Tue, 2017 7:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യ സഹിഷ്ണുതയുടെ സര്‍വകലാശാല: രാജ്‌നാഥ് സിങ്

Published : 15th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യ സഹിഷ്ണുതയുടെ സര്‍വകലാശാലയാണെന്നും ഏതെങ്കിലും മതവിഭാഗത്തെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. സമാധാനപരമായ സഹവര്‍ത്തിത്വത്തിന് സഹിഷ്ണുത അനിവാര്യമാണ്. ഇന്ത്യയില്‍ എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സമാധാനപൂര്‍വം കഴിയുകയും വിവേചനമില്ലാതെ അവരുടെ മതവിശ്വാസം അനുസരിച്ച് ജീവിക്കുകയും ചെയ്യാം. അതുകൊണ്ടാണ് ഇന്ത്യയെ സഹിഷ്ണുതയുടെ സര്‍വകലാശാലയെന്ന് വിളിക്കുന്നത്. ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാജ്‌നാഥ് പറഞ്ഞു.
2000 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ക്രിസ്തുമതം ഇന്ത്യയിലെത്തിയത്. ലോകത്തെ ഏറ്റവും പുരാതന ചര്‍ച്ച്കളിലൊന്നായ സെന്റ് തോമസ് ചര്‍ച്ച് സ്ഥിതിചെയ്യുന്നത് കേരളത്തിലാണ്. ക്രിസ്തുമതം ഇന്ത്യക്ക് നല്‍കിയ സംഭാവനകളെ മറക്കാനാവില്ല. മതത്തിന്റെ പേരിലാണ് 1947ല്‍ ഇന്ത്യ വിഭജിച്ചതെങ്കിലും ഇന്ത്യ മതേതര രാഷ്ട്രമായി തുടരാനാണ് തീരുമാനിച്ചത്. മതരാഷ്ട്രമാവാനാണ് പാകിസ്താന്‍ തീരുമാനിച്ചത്. അവരിപ്പോള്‍ ഭീകരത നയമാക്കിയിരിക്കുകയാണ.് അഭിപ്രായവ്യത്യസങ്ങള്‍ ചര്‍ച്ചയിലൂടെ പറഞ്ഞു തീര്‍ക്കുകയാണ് വേണ്ടത്.  എല്ലാ മതങ്ങളും രാജ്യത്ത് ബഹുമാനിക്കപ്പെടുന്നുണ്ടെന്നും എല്ലാ വിഭാഗങ്ങളും അതനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം  പഞ്ഞു.
ബിജെപി എംപിയും ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്‌സി/എസ്ടി ദേശീയ ചെയര്‍മാനുമായ ഉദിത് രാജും സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക