|    Oct 15 Mon, 2018 6:32 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യ- ശ്രീലങ്ക ഏക ട്വന്റി നാളെ (06-09-2017): മല്‍സരം കൊളംബോയില്‍

Published : 5th September 2017 | Posted By: ev sports

മല്‍സരം വൈകീട്ട് 7.00 മുതല്‍ സോണി ടെന്‍ 3യില്‍ തല്‍സമയം

കൊളംബോ:  ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏക ട്വന്റി മല്‍സരം നാളെ (06-09-2017) കൊളംബോയില്‍ നടക്കും. ടെസ്റ്റിലും ഏകദിനത്തിലും സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ ശ്രീലങ്കയുടെ ട്വന്റി മല്‍സരത്തിലെ ജയ പ്രതീക്ഷകളും വിരളമാണ്.
ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ കളിക്കാതിരുന്ന ശിഖാര്‍ ധവാനും ഹര്‍ദിക് പാണ്ഡ്യയും ട്വന്റി മല്‍സരത്തില്‍ കളിക്കും. ധവാനൊപ്പം രോഹിത് ശര്‍മയാവും ഇന്ത്യക്കുവേണ്ടി ഓപണ്‍ ചെയ്യുക. മധ്യനിരയില്‍ കെഎല്‍ രാഹുലും മനീഷ് പാണ്ഡെയും കേദാര്‍ ജാദവും അണിനിരക്കുമ്പോള്‍ അജിന്‍ക്യ രഹാനെയ്ക്ക് പുറത്തിരിക്കേണ്ടി വരും. ബൗളിങ് നിരയില്‍ സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലും അക്‌സര്‍ പട്ടേലും കളിക്കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ കുല്‍ദീപ് യാദവിന് പുറത്തിരിക്കേണ്ടി വരും. ഫാസ്റ്റ് ബൗളര്‍മാരുടെ നിരയില്‍ ജസ്പ്രീത് ബൂംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ കളിക്കുമ്പോള്‍ പുതുമുഖ താരം ശര്‍ദുല്‍ താക്കൂറിന് പുറത്തിരിക്കേണ്ടി വരും.
അതേ സമയം ട്വന്റി മല്‍സരത്തിലേക്കുള്ള ലങ്കന്‍ ടീമില്‍ ഫാസ്റ്റ്് ബൗളര്‍ ദാസുണ്‍ ശണകയെയും സ്പിന്‍ ബൗളര്‍ ജെഫ്രി വണ്ടരാസിയെയും ഉള്‍പ്പെടുത്തി. നടുവിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഏകദിന പരമ്പരയില്‍ നിന്ന് പിന്‍മാറിയ സുരങ്ക ലക്മാല്‍ ട്വന്റി മല്‍സരം കളിക്കുമെന്നാണ് റിപോര്‍ട്ട്. വാനിഡു ഹസരങ്ക, തിസാര പെരേര, മിലിന്‍ഡ ശ്രീവര്‍ധന എന്നിവരും ട്വന്റി മല്‍സരത്തിന് പാഡണിയുമ്പോള്‍ ദുഷ്മന്ദ ചമീര, വിശ്വ ഫെര്‍ണാണ്ടോ എന്നിവരും ട്വന്റി ടീമില്‍ നിന്ന് ശ്രീലങ്ക ഒഴിവാക്കി. പരിചയ സമ്പന്നനായ ലസിത് മലിംഗയും ട്വന്റിയില്‍ ലങ്കന്‍ നിരയിലുണ്ടാവും.
അതേ സമയം മാനസിക സമ്മര്‍ദത്തെത്തുടര്‍ന്ന് ശ്രീലങ്കയുടെ ബാറ്റിങ് കരുത്ത് കുശാല്‍ മെന്‍ഡിസ് വിശ്രമം ആവശ്യപ്പെടതായാണ് വിവരം. അങ്ങനെയാണെങ്കില്‍ ഏകദിനത്തില്‍ പരാജയപ്പെട്ട ലങ്കന്‍ ബാറ്റിങ് നിര വീണ്ടും ദുര്‍ബലമാവുമെന്നുറപ്പ്. ഉപുല്‍ തരംഗ ട്വന്റി നായകനായ ശേഷം കളിക്കുന്ന ആദ്യ മല്‍സരംകൂടിയാണിന്ന് കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss