|    Jun 18 Mon, 2018 9:36 am
FLASH NEWS
Home   >  Sports  >  Football  >  

ഇന്ത്യ ശരിക്കും ഇറ്റലിയെ തോല്‍പ്പിച്ചോ? ഇല്ലേ ഇല്ല,, പിന്നെ തോല്‍പ്പിച്ചത് ആരെയെന്നല്ലേ?

Published : 21st May 2017 | Posted By: ev sports

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മല്‍സരത്തില്‍ ഇന്ത്യ കരുത്തരായ ഇറ്റലിയെ തോല്‍പ്പിച്ചെന്ന വാര്‍ത്ത ഇന്ത്യയെ കായിക പ്രേമികള്‍ ഏറെ ആഹ്ലാദത്തോടെയാണ് ഏറ്റെടുത്തത്. 2-0ന് ഇറ്റലിയെ കെട്ടുകെട്ടിച്ച ഇന്ത്യന്‍ ടീം  ഫുട്‌ബോളില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു എന്നാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ മല്‍സര ശേഷം ടീമിനെ വിശേഷിപ്പിച്ചത്. മാധ്യമങ്ങളും ആരാധകരും ആഘോഷമാക്കിയ ഇന്ത്യയുടെ മിന്നും ജയത്തിന്റെ തിളക്കത്തിനും മുകളില്‍ നാണക്കേട് സൃഷ്ടിച്ചുകൊണ്ടാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ഇറ്റലിയുടെ ക്ലബ് ചാംപ്യന്‍ഷിപ്പായ സീരി എയിലെ മൂന്നാമത്തെയും നാലാമത്തെയും തട്ടായ ലീഗ പ്രോയിലേയും ലീഗ പ്രോ രണ്ടിലെയും ടീമുകളിലെ കളിക്കാരാണ് ഇന്ത്യന്‍ ദേശീയ ടീമിനെ നേരിട്ടത്. നേരത്തെ ഒന്നാം ഡിവിഷനില്‍ നിന്നും തരത്താഴ്ത്തപ്പെട്ട് ഇപ്പോള്‍ മൂന്നാം ഡിവിഷനില്‍ കളിക്കുന്ന പാര്‍മയുടെയും അല്‍ബിനോലെഫെയുടെയും ലിഗ പ്രോയുടെയും വെബ്‌സൈറ്റുകളില്‍ ഇക്കാര്യം വ്യക്തമാണ്.ഇറ്റാലിയന്‍ ഫുഡ്‌ബോള്‍ ഫെഡറേഷന്റെ ഔദ്ധ്യോഗിക വെബ്‌സൈറ്റില്‍ ഇത്തരത്തിലുള്ള ഒരു മല്‍സരത്തെ കുറിച്ച് പറയുന്നതേയില്ല. ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇതുവരെ തയ്യാറായിട്ടില്ല

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss