|    Dec 14 Thu, 2017 2:21 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ ലോകഗ്രൂപ്പ് പ്ലേഓഫിലേക്ക്

Published : 17th July 2016 | Posted By: SMR

2016_7$img16_Jul_2016_PTI7_

ചണ്ഡീഗഡ്: ഡേവിസ് കപ്പ് ടെന്നിസ് ടൂര്‍ണമെന്റിന്‍ ഇന്ത്യ ലോക ഗ്രൂപ്പ് പ്ലേഓഫില്‍ കടന്നു. ഏഷ്യ/ഓഷ്യാനിയ ഗ്രൂപ്പ് ഒന്നില്‍ ദക്ഷിണ കൊറിയയെ തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം. കൊറിയക്കെതിരായ മൂന്നു മല്‍സരത്തിലും ഇന്ത്യ വിജയക്കൊടി നാട്ടുകയായിരുന്നു.
ഇന്നലെ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്-രോഹന്‍ ബൊപ്പണ്ണ ജോടിയാണ് ഇന്ത്യക്ക് അനായാസ ജയം നേടിക്കൊടുത്തത്. മല്‍സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കൊറിയന്‍ ജോടികളായ സിയോങ് ചാന്‍ ഹോങ്-ഹോങ് ചുങ് എന്നിവരെ പേസ്-ബൊപ്പണ്ണ സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 6-4, 6-4.
പുല്‍ കോര്‍ട്ടില്‍ അരങ്ങേറിയ മല്‍സരം ഒരു മണിക്കൂറും 41 മിനിറ്റും കൊണ്ടാണ് ഇന്ത്യന്‍ ജോടികള്‍ കൈക്കലാക്കിയത്. നേരത്തെ കൊറിയക്കെതിരായ സിംഗിള്‍സ് വിഭാഗത്തില്‍ സാകേത് മൈനേനിയും അരങ്ങേറ്റക്കാരന്‍ രാംകുമാര്‍ രാജനാഥും ഇന്ത്യക്കു വേണ്ടി വെന്നിക്കൊടി നാട്ടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക