|    Dec 17 Mon, 2018 5:20 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ത്യ ,യുഎസ,്ജപ്പാന്‍ സഹകരണത്തെ ജയ്’ എന്നു വിശേഷിപ്പിച്ച് മോദി

Published : 2nd December 2018 | Posted By: kasim kzm

ബ്യൂണസ് ഐറിസ്: ജപ്പാന്‍, അമേരിക്ക, ഇന്ത്യ സഹകരണത്തെ ജയ് അഥവാ വിജയമെന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോകസമാധാനവും സമൃദ്ധിയും ഉറപ്പാക്കാന്‍ ഈ സഹകരണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവരുമായി നടത്തിയ ആദ്യ ത്രിരാഷ്ട്ര കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“മറ്റൊരു രീതിയില്‍ ജപ്പാന്‍, അമേരിക്ക, ഇന്ത്യ എന്നാല്‍ ജയ് എന്നാണ്. ഹിന്ദിയില്‍ ഇതിനര്‍ഥം വിജയവും. ത്രിരാഷ്ട്ര കൂടിക്കാഴ്ച വിജയത്തിന്റെ സന്ദേശമാണു നല്‍കുന്നത്. ഇതൊരു പുതിയ തുടക്കമാണ്- മോദി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss