|    Oct 16 Tue, 2018 7:45 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇന്ത്യ-യുഎഇ സൗഹൃദ ഉച്ചകോടി നിക്ഷേപത്തിന്റെ പുതിയ പാത തുറക്കും

Published : 23rd September 2018 | Posted By: ke

ദുബയ്: അടുത്ത മാസം ദുബയില്‍ നടക്കുന്ന ഇന്ത്യ-യുഎഇ സൗഹൃദ ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇരു രാജ്യങ്ങളിലേയും മന്ത്രിമാരടക്കമുള്ള ഉന്ന പ്രതിനിധി സംഘങ്ങള്‍ പങ്കെടുക്കുന്ന ദ്വിദിന സമ്മേളനം അടുത്ത മാസം 30 ന് ദുബയ് അറ്റ്‌ലാന്റിസ് ഹോട്ടലിലാണ് ആരംഭിക്കുന്നത്. ഇരു രാജ്യങ്ങളിലേയും വ്യാപാര സൗകര്യങ്ങളും അവസരങ്ങളും ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 2000 പേര്‍ പങ്കെടുക്കുമെന്ന് ഇന്ത്യ-യുഎഇ പാര്‍ട്ണര്‍ഷിപ്പ് സമ്മിറ്റ് (ഐ.യു.പി.എസ്) സംഘാടക സമിതി ചെയര്‍മാന്‍ സുദേഷ് അഗര്‍വാള്‍ പറഞ്ഞു. സമ്മേളനത്തില്‍ പ്രത്യാക വിഭാഗങ്ങളിലായി ആസ്സാം, പോണ്ടിച്ചേരി, പഞ്ചാബ്, ഡല്‍ഹി, വെസ്റ്റ് ബംഗാള്‍ തുടങ്ങിയ സംസ്ഥാന മന്ത്രിമാരും പങ്കെടുക്കും. ഇരു രാജ്യങ്ങളിലേയും സംസ്ഥാനങ്ങള്‍ തമ്മിലുള്ള സൗഹൃദവും നിക്ഷേപവും വളര്‍ത്താനാണ് ഈ സമ്മേളനം ലക്ഷ്യം വെക്കുന്നതെന്ന് ബിസിനസ്സ് ലീഡേഴ്‌സ് ഫോറം സിക്രട്ടറി ജനറല്‍ ശ്രീപിയ കുമാരിയ വ്യക്തമാക്കി. ഉച്ചകോടിയില്‍ ഹൈഡ്രോകാര്‍ബണ്‍, വ്യാമയാനം, സമുദ്രകാര്യം, നവീകരണ ഊര്‍ജ്ജം അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss