|    Nov 18 Sun, 2018 4:00 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇന്ത്യ-യുഎഇ സൗഹൃദം കൂടുതല്‍ ശക്തമാകും. ശശി തരൂര്‍

Published : 10th November 2018 | Posted By: ke

ഷാര്‍ജ: ഏത് പാര്‍ട്ടി ഭരിച്ചാലും ഇന്ത്യയും യു.എഇയുമായുള്ള സൗഹൃദം കൂടുതല്‍ ശക്തമായി തന്നെ തുടരുമെന്ന് കോണ്‍ഗ്രസ്സ് നേതാവും എം.പി.യുമായ ശശി തരൂര്‍ പറഞ്ഞു. യുഎഇ-ഇന്ത്യ സൗഹൃദം സാംസ്‌ക്കാരിക വീക്ഷണത്തിലൂടെ എന്ന വിഷയത്തില്‍ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ നാഷണല്‍ മീഡിയ കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മീഡിയ കൗണ്‍സില്‍ ഉപദേശകന്‍ ഷാജഹാന്‍ മാടമ്പാട്ട് ചടങ്ങ് നിയന്ത്രിച്ചു. അറബ് ലോകത്തിന് പുറത്ത് ആദ്യമായി സ്ഥാപിച്ച മസ്ജിദ് കൊടുങ്ങല്ലൂരിലെ ചേരമന്‍ പെരുമാള്‍ മസ്ജിദാണ്. അറബി രാജ്യങ്ങളുമായുള്ള നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള സൗഹൃദമാണ് ഇത് വിളിച്ചോതുന്നത്. ഇന്ത്യയില്‍ ഏത് പാര്‍ട്ടി ഭരിച്ചാലും ഈ സൗഹൃദം തകര്‍ക്കാന്‍ കഴിയില്ല. 30 ലക്ഷം ഇന്ത്യക്കാരാണ് യുഎഇ യില്‍ ജീവിക്കുന്നത് യുഎഇ സ്വദേശികളേക്കാള്‍ എത്രയോ കൂടുതലാണിത്. ഇന്ത്യ യുഎഇ യുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. ആഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 500 ല്‍ അധികം വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss