|    Jul 24 Mon, 2017 10:20 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇന്ത്യ-യുഎഇ വ്യോമയാന സീറ്റുകള്‍ വര്‍ധിപ്പിച്ചേക്കും

Published : 15th July 2017 | Posted By: fsq

 

അബൂദബി: ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യോമയാന സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ ഉടന്‍ തന്നെ ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യോമയാന സീറ്റുകള്‍ വര്‍ധിപ്പിക്കുക എന്നതായിരിക്കും മുഖ്യ അജണ്ട. ഇരുരാജ്യങ്ങളും തമ്മില്‍ നിലവില്‍ ആഴ്ചയില്‍ 131, 741 സീറ്റുകളാണ് വിമാനയാത്രയ്ക്കായി ഉപയോഗിക്കുന്നത്. ചര്‍ച്ചയുടെ ഭാഗമായി ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹ്മദ് അല്‍ ബന്ന കേന്ദ്ര വ്യോമയാനമന്ത്രി ഗണപതി രാജുവുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. ദുബയ് സെക്ടറിലേക്ക് 62,500 സീറ്റും അബൂദബിയിലേക്ക് 50,000 സീറ്റും ഷാര്‍ജയിലേക്ക് 17,841 സീറ്റും റാസല്‍ഖൈമയിലേക്ക് 1400 സീറ്റുമാണ് സര്‍വീസ് നടത്താന്‍ വീതംവച്ച് നല്‍കിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക