|    Dec 15 Sat, 2018 12:34 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇന്ത്യ-യുഎഇ നാണയ കരാര്‍ നിലവില്‍ വന്നു

Published : 5th December 2018 | Posted By: ke

അബുദബി: ഇന്ത്യയും യുഎഇയും സുപ്രധാനമായ നാണയ കരാറില്‍ ഒപ്പ് വെച്ചു. പ്രമുഖ വ്യാപാരം നടത്തുന്ന ഇരു രാജ്യങ്ങളും പുതിയ കരാര്‍ പ്രകാരം രൂപയിലും ദിര്‍ഹത്തിലും നേരിട്ടായിരിക്കും. നിലവില്‍ ഡോളര്‍ വഴിയായിരുന്നു വ്യാപാരം നടത്തിയിരുന്നത്. പുതിയ കരാര്‍ പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഡോളറിനെ ആശ്രയിക്കാതെയായിരിക്കും. ഇതോടെ വിനിമയ നിരക്കില്‍ ഇരു രാജ്യങ്ങള്‍ക്കും ഏറെ സാമ്പത്തിക ഗുണവും ഒപ്പം തന്നെ വ്യാപാരം ഏറെ സുഗമാക്കാനും കഴിയും യുഎഇ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദുമാണ് കരാര്‍ ഒപ്പ് വെച്ചത്. ഏറെ ചരിത്രപരമായി ബന്ധമുള്ള ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന സുപ്രധാനമായ ഉടമ്പടിയാണിതെന്ന് ശൈഖ് അബ്ദുല്ല വ്യക്തമാക്കി. ചടങ്ങില്‍ യുഎഇ സെന്ററല്‍ ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് അലി ബിന്‍ സായിദ്, ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിംങ് സൂരി തുടങ്ങിയവരും സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss