|    Jul 21 Fri, 2017 6:19 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ത്യ മൊസാംബിക്കില്‍ നിന്ന് പയര്‍ ഇറക്കുമതി ചെയ്യും

Published : 8th July 2016 | Posted By: SMR

മപുതോ: മൊസാംബിക്കില്‍ നിന്ന് ഇന്ത്യയിലേക്ക് പയറുവര്‍ഗങ്ങള്‍ ഇറക്കുമതിചെയ്യുന്ന കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മൊസാംബിക് പ്രസിഡന്റ ഫിലിപ് ജാകിന്റോ ന്യൂസിയും ഒപ്പുവച്ചു.
അഞ്ചുദിവസം നീണ്ട ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച രാവിലെ മൊസാംബിക്കിലെത്തി. പ്രസിഡന്റുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയിലെ പയറുവര്‍ഗങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനും മൊസാംബികിലെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും പുതിയ നീക്കം സഹായിക്കുമെന്നു മോദി പറഞ്ഞു.
ഇന്ത്യ വിശ്വസ്ത സുഹൃത്താണെന്നും ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഫിലിപ് പറഞ്ഞു. മൊസാംബിക്കിലെ സുരക്ഷാ സൈന്യത്തെ വികസിപ്പിക്കുന്നതിനു സഹായം നല്‍കുമെന്നു മോദി വാഗ്ദാനംചെയ്തു. ഭീകരവാദത്തിനെതിരെ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഇരുരാജ്യങ്ങളും അറിയിച്ചു.
ഇന്ത്യയുടെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മൊസാംബിക്കിനും മൊസാംബികിന്റെ സുരക്ഷാ മേഖലയിലെ ആവശ്യങ്ങളില്‍ സഹായിക്കാന്‍ ഇന്ത്യക്കും സാധിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. കാര്‍ഷികം, ആരോഗ്യം, ഊര്‍ജം, സുരക്ഷ, പ്രതിരോധം, എന്നീ മേഖലകളിലും സഹകരണം വര്‍ധിപ്പിക്കുമെന്നും ഇരുനേതാക്കളും പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക