|    Jan 17 Tue, 2017 4:45 pm
FLASH NEWS

ഇന്ത്യ ഭൂതല- ആകാശ മിസൈല്‍ പരീക്ഷിച്ചു

Published : 1st July 2016 | Posted By: SMR

ബാലസോര്‍ (ഒഡീഷ): ഇസ്രായേലുമായി ചേര്‍ന്ന് ഇന്ത്യ വികസിപ്പിച്ചെടുത്ത മധ്യദൂര ഭൂതല-ആകാശ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ചാന്ദിപൂരില്‍ ഇന്നലെ രാവിലെ 8.15നായിരുന്നു പരീക്ഷണം. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ നീങ്ങുന്ന വസ്തുവിനെ പ്രതിരോധിക്കാന്‍ റഡാര്‍ സന്ദേശം ലഭിച്ചയുടനെയാണ് മൂന്നാം വിക്ഷേപണത്തറയില്‍ നിന്ന് മിസൈല്‍ കുതിച്ചുയര്‍ന്നത്. നിരീക്ഷണ സംവിധാനവും അപകടസൂചനാ മുന്നറിയിപ്പ് നല്‍കുന്ന റഡാറുകളും ഉള്‍ക്കൊള്ളുന്ന മിസൈലിന് 50 മുതല്‍ 70 കിലോമീറ്റര്‍ വരെ പ്രഹരമേല്‍പ്പിക്കാന്‍ ശേഷിയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക