|    May 29 Mon, 2017 10:57 pm
FLASH NEWS

ഇന്ത്യ ബ്ലൂവിന് തകര്‍പ്പന്‍ ജയം

Published : 16th September 2016 | Posted By: SMR

നോയിഡ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ റെഡിനെതിരെ ഇന്ത്യ ബ്ലൂവിന് തകര്‍പ്പന്‍ ജയം. 355 റണ്‍സിനാണ് ബ്ലൂ വിജയമാഘോഷിച്ചത്.
516 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ റെഡിനെ പൊരുതാന്‍ പോലും അവസരം നല്‍കാതെ 161 റണ്‍സിന് ബ്ലു ബൗളര്‍മാര്‍ കൂടാരം കയറ്റുകയായിരുന്നു. രണ്ടാമിന്നിങ്‌സിലും അഞ്ച് വിക്കറ്റ് നേട്ടം ആവര്‍ത്തിച്ച  രവീന്ദ്ര ജഡേജയാണ് ബ്ലുവിന് ഉജ്ജ്വല ജയം സമ്മാനിച്ചത്. കരുണ്‍ ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബ്ലൂ താരം  ചേതേശ്വര്‍ പൂജാരയാണ് മാന്‍ ഓഫ് ദി മാച്ച്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day