|    Aug 20 Mon, 2018 7:52 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ത്യ, ബ്രസീല്‍ തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടേക്കുമെന്ന് റിപോര്‍ട്ട്‌

Published : 4th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: ഇന്ത്യ, ബ്രസീല്‍ പൊതുതിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യ ശ്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഇതിനായി ഈ രാജ്യങ്ങളിലെ മാധ്യമങ്ങളെ ലക്ഷ്യം വയ്ക്കാന്‍ സാധ്യതയുണ്ട്. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ സാമൂഹിക മാധ്യമ വിദഗ്ധന്‍ ഫിലിപ്പ് എന്‍ ഹൊവാര്‍ഡാണ് യുഎസ് സെനറ്റ് കമ്മിറ്റിക്കു മുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍, കൂടുതല്‍ വിശദീകരിക്കാന്‍ ഫിലിപ്പ് തയ്യാറായില്ല. ഇന്ത്യയിലെയും ബ്രസീലിലെയും മാധ്യമങ്ങള്‍ക്ക് യുഎസ് മാധ്യമങ്ങളേക്കാള്‍ പ്രഫഷനലിസം കുറവായതിനാല്‍ ഇത്തരമൊരു സാഹചര്യം ഭീതിജനകമായിരിക്കും. ഹംഗറിയിലെ മാധ്യമങ്ങളില്‍ ഇത്തരം ഇടപെടലുകള്‍ ഉണ്ടായതിന്റെ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.
യുഎസിന്റെ സഖ്യരാജ്യങ്ങളിലെ മാധ്യമങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. റഷ്യ യുഎസിനെ ലക്ഷ്യം വയ്ക്കുന്നത് അവസാനിപ്പിച്ചെന്നും ഇപ്പോള്‍ അവരുടെ ശ്രദ്ധ അടുത്തു തന്നെ തിരഞ്ഞെടുപ്പ് നടക്കുന്ന വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയിലേക്കും ബ്രസീലിലേക്കുമാണെന്ന് ഹൊവാര്‍ഡ് ചൂണ്ടിക്കാട്ടി. 2016ല്‍ നടന്ന യുഎസ് പ്രസിഡന്റ്് തിരഞ്ഞെടുപ്പില്‍ സമൂഹ മാധ്യമങ്ങളിലൂടെ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്നാണ് ആരോപണം.
ഇതിനായി ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കാംബ്രി—ജ് അനലിറ്റിക്ക വഴി ചോര്‍ത്തപ്പെട്ടുവെന്നും ഫേസ്ബുക്ക് കണ്ടെത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss