|    Dec 13 Wed, 2017 2:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യ ബുള്‍സ് സ്ഥാപനങ്ങളില്‍ റെയ്ഡ്

Published : 16th July 2016 | Posted By: SMR

മുംബൈ: റിയല്‍ എസ്റ്റേറ്റ് ഭീമന്‍ ഇന്ത്യ ബുള്‍സിന്റെ വിവിധ സ്ഥാപനങ്ങളില്‍ ഇന്‍കം ടാക്‌സ് ഡിപാര്‍ട്ട്‌മെന്റിന്റെ മിന്നല്‍ പരിശോധന. കമ്പനിയുടെ കഴിഞ്ഞകാല സാമ്പത്തിക ഇടപാടുകളില്‍ ആയിരം കോടിയിലധികം രൂപയുടെ ബിനാമി ഇടപാട് നടന്നതായുള്ള സംശയത്തെതുടര്‍ന്നായിരുന്നു കമ്പനിയുടെ 20ഓളം സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്. ഇന്‍കം ടാക്‌സ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ യൂനിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡിനു നേതൃത്വം നല്‍കിയത്. എന്നാല്‍, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ എത്തി ഞങ്ങളോട് ചില രേഖകള്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നുമാണ് ഇന്ത്യ ബുള്‍സിന്റെ ഔദ്യോഗിക വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക