|    Mar 29 Wed, 2017 7:09 pm
FLASH NEWS

ഇന്ത്യ-ബംഗ്ലാദേശ് ആഭ്യന്തര മന്ത്രിതല ചര്‍ച്ച നാളെ

Published : 28th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നാലാമത് ആഭ്യന്തര മന്ത്രിതല ചര്‍ച്ചകള്‍ നാളെ ന്യൂഡല്‍ഹിയില്‍ നടക്കും. ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമന്‍ ഖാന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്നുമുതല്‍ 30 വരെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. സംഘം രാഷ്ട്രപതിയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. നാളെ നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്കു പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം, അതിര്‍ത്തി രക്ഷാ സേന, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും. സംഘം ഉദയ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day