|    Jun 19 Tue, 2018 1:09 am
Home   >  Todays Paper  >  page 11  >  

ഇന്ത്യ ബംഗ്ലാദേശിനെ വീഴ്ത്തി

Published : 13th October 2016 | Posted By: SMR

അഹമ്മദാബാദ്: ലോകകപ്പ് കബഡി മല്‍സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ തറപറ്റിച്ചു. നിര്‍ണായകമായ ഗ്രൂപ്പ് എ വിഭാഗം മല്‍സരത്തില്‍ ബംഗ്ലാദേശിനെ 57-20 ന് തകര്‍ത്താണ് ഇന്ത്യ വിജയം കൈക്കലാക്കിയത്. ഇന്ത്യക്ക് വേണ്ടി അജയ് താക്കൂര്‍ 10 പോയിന്റെ നേടി തിളങ്ങി നിന്നു. പര്‍ദീപ് നര്‍വാള്‍ എട്ട് പോയിന്റുകള്‍ നേടി മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ മല്‍സരത്തില്‍ കൊറിയയോട് നേരിട്ട അപ്രതീക്ഷിത തോല്‍വിക്ക് ശേഷം ഇന്ത്യ ആസ്‌ത്രേലിയേയും ബംഗ്ലാദേശിനേയും തറപറ്റിച്ച് ശക്തമായി മല്‍സരത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. കളിയുടെ ആദ്യ മൂന്ന് മിനിറ്റിനുള്ളില്‍ പോയിന്റെ നേടി ഇന്ത്യ ബംഗ്ലാദേശിനെ ഞെട്ടിച്ചു. കളിയുടെ ആദ്യ മൂന്ന് മിനിറ്റിനുള്ളില്‍ പോയിന്റെ നേടി ഇന്ത്യ ബംഗ്ലാദേശിനെ ഞെട്ടിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss