|    Sep 24 Sun, 2017 12:12 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് ക്യാംപ് മൂന്നിടങ്ങളില്‍

Published : 29th July 2016 | Posted By: SMR

കോഴിക്കോട്: ഹജ്ജ് സേവനരംഗത്ത് പതിറ്റാണ്ടിന്റെ പരിചയമുള്ള ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇത്തവണയും ഹജ്ജ് ക്യാംപുകള്‍ നടക്കും. പഠനക്യാംപുകള്‍ സംസ്ഥാനത്ത് മൂന്നിടങ്ങളിലായിട്ടാണ് നടക്കുന്നത്. ആഗസ്ത് മൂന്ന്, നാല്, ആറ് തിയ്യതികളിലായി യഥാക്രമം മലപ്പുറം, പെരുമ്പാവൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പരിപാടി. മൂന്ന് ബുധനാഴ്ച മലപ്പുറം വാരിയംകുന്നത്ത് മെമ്മോറിയല്‍ ടൗണ്‍ഹാളിലാണ് ആദ്യ ക്യാംപ്. ആഗസ്ത് നാല് വ്യാഴാഴ്ച പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് ഓഡിറ്റോറിയത്തിലും ആഗസ്ത് ആറാംതിയ്യതി ശനിയാഴ്ച കണ്ണൂര്‍ കാള്‍ടെക്‌സ് ചേംബര്‍ ഹാളിലുമായാണ് തുടര്‍ന്നുള്ള ക്യാംപുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാലുവരെയാണ് ക്യാംപിന്റെ സമയം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക