|    Mar 26 Sun, 2017 3:24 am
FLASH NEWS

ഇന്ത്യ-പാക് സംഘര്‍ഷത്തിന് പരിഹാരവുമായി ചൈന

Published : 13th October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: ഇന്ത്യക്കും പാകിസ്താനും ഇടയിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ആവുന്ന വിധത്തില്‍ ശ്രമം നടത്തുമെന്നു ചൈന. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പാക് ടെലിവിഷന്‍ ചാനല്‍ യുവാനാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഇന്ത്യയെയും പാകിസ്താനെയും മാത്രമല്ല, പ്രശ്‌നം തെക്കന്‍ ഏഷ്യന്‍ മേഖലയെ ഒന്നാകെ ബാധിക്കുമെന്നു യുവാന്‍ പറഞ്ഞു. പാക് സഹായത്തോടെ ചൈന-പാക് സാമ്പത്തിക ഇടനാഴി നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തെ ചൈന നേരത്തേ വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ നീക്കം യുക്തിസഹമല്ലെന്ന് ചൈനീസ് വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

(Visited 24 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക