|    Nov 20 Mon, 2017 5:59 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ത്യ-പാക് മല്‍സരം കാണാന്‍ വിജയ് മല്യയെത്തി

Published : 6th June 2017 | Posted By: fsq

 

ലണ്ടന്‍: കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാക് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മല്‍സരം കാണാന്‍ എഡ്ജ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലെ ഗാലറിയില്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യയും. മല്‍സരം വീക്ഷിച്ച് വിഐപി ഗാലറിയിലിരിക്കുന്ന വിജയ് മല്യയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു. വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ കേസില്‍ ഇന്ത്യ തിരയുന്ന പ്രതിയാണ് വിജയ് മല്യ. 9,000 കോടി രൂപയാണ് മല്യ ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി തിരിച്ചടയ്ക്കാനുള്ളത്. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ മല്യയെ തിരിച്ച് നാട്ടിലെത്തിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. ശാന്തനായി ഇരുന്ന് കളി കാണുന്ന മല്യയാണ് ഒരു ചിത്രത്തിലെങ്കില്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കറിനൊപ്പമാണ് മറ്റൊരു ചിത്രത്തില്‍. ഇരുവരും മൊബൈല്‍ ഫോണില്‍ എന്തോ നോക്കുന്നതായാണ് ചിത്രം. ഐപിഎല്‍ ടീം റോയല്‍ ബാംഗ്ലൂര്‍ ചലഞ്ചേഴ്‌സിന്റെ ഉടമയായിരുന്ന വിജയ് മല്യ സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്നാണ് ടീമിന്റെ സ്ഥാനം ഒഴിഞ്ഞത്. 6,963 കോടി രൂപയാണ് വായ്പ കുടിശ്ശികയായി മല്യ തിരിച്ചടയ്ക്കാനുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക