|    Jul 22 Sun, 2018 8:33 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ത്യ-പാക് പ്രശ്‌നത്തില്‍ ഇടപെടാനില്ലെന്ന് ചൈന

Published : 23rd September 2017 | Posted By: fsq

 

ബെയ്ജിങ്: കശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്താനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നു ചൈന. കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തമാണ്. ഏറെ പഴക്കമുള്ള വിഷയമാണു കശ്മീരിലേത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണു ചൈന പ്രതീക്ഷിക്കുന്നത്. മേഖലയില്‍ സമാധാനവും സ്ഥിരതയും സ്ഥാപിക്കുന്നതിന് ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം പാലിക്കപ്പെടണമെന്നും കശ്്മീരിലേക്കു യുഎന്‍ പ്രത്യേക പ്രതിനിധിയെ നിയോഗിക്കണമെന്നും ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍തര്‍ക്കം പരിഹരിക്കാന്‍  ചൈനയുടെ പിന്തുണ നേടാനുള്ള പാകിസ്താന്റെ ശ്രമങ്ങളെയാണു ചൈന തള്ളിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss