|    Jul 19 Thu, 2018 9:09 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യ- പാക് പട്ടാള ജനറല്‍മാര്‍ ചര്‍ച്ച നടത്തി

Published : 23rd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി:  ഇന്ത്യയുടെയും പാകിസ്താന്റെയും മിലിറ്ററി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ (ഡിജിഎംഒ) തമ്മില്‍ ചര്‍ച്ച നടന്നു. പാകിസ്താന്റെ ആവശ്യപ്രകാരമാണ് ചര്‍ച്ച നടന്നത്.  ജമ്മു സെക്ടറിന് മറുവശത്ത് പാകിസ്താന്‍ സിവിലിയന്‍മാര്‍ക്ക് നേരെ ഇന്ത്യന്‍ സേന വെടിവയ്പ് നടത്തിയതായി പാകിസ്താന്‍ ഡിജിഎംഒ ചര്‍ച്ചയില്‍ ആരോപിച്ചു. അതേസമയം, ജമ്മു സെക്ടറില്‍ നടന്നിട്ടുള്ള എല്ലാവെടി നിര്‍ത്തല്‍ ലംഘനങ്ങളും പാകിസ്താന്‍ റെയിഞ്ചേഴ്‌സ് ആണ് തുടക്കമിട്ടതെന്നും അവിടെ വിന്യസിച്ചിട്ടുള്ള ബിഎസ്എഫ് സേനാംഗങ്ങള്‍ തക്കതായ രീതിയില്‍ പ്രതികരിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഇന്ത്യന്‍ ഡിജിഎംഒ വ്യക്തമാക്കി. ഇന്ത്യന്‍ സേന പാക് സിവിലിയന്‍മാര്‍ക്ക് നേരെ വെടിവച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ അമൃത്‌സര്‍ അതിര്‍ത്തിയിലെ പാകിസ്താന്‍ പോസ്റ്റുകള്‍ക്ക് അടുത്ത് നിന്നുള്ള സായുധ നുഴഞ്ഞ് കയറ്റ ശ്രമങ്ങള്‍ തടയാനാണ് ബിഎസ്എഫ് നിറയൊഴിച്ചതെന്നുംഅദ്ദേഹം വ്യക്തമാക്കി. നിയന്ത്രണ രേഖയിലുടനീളം ശാന്തിയും സമാധാനവും പുലര്‍ത്താന്‍ ഇന്ത്യന്‍ സൈന്യം ആത്മാര്‍ഥമായി ശ്രമിക്കുകയാണെന്ന് ആവര്‍ത്തിച്ച ഇന്ത്യന്‍ ഡിജിഎംഒ പാകിസ്താനും അതിനായി ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss