|    May 25 Thu, 2017 4:27 pm
FLASH NEWS

ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി പൂര്‍ണമായി അടയ്ക്കാന്‍ ആലോചിക്കുന്നു

Published : 7th October 2016 | Posted By: G.A.G

border-new

ന്യൂഡല്‍ഹി: 2300 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി പൂര്‍ണമായി അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.  ഉറി ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തിലാണിത്. അതിര്‍ത്തിയില്‍ ഇസ്രയേല്‍ മാതൃകയില്‍ മതില്‍കെട്ടിയടയ്ക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
2018 ഡിസംബറോടെ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. അതിര്‍ത്തിയില്‍ എല്ലായിടത്തും സുരക്ഷാ കമ്പിവേലികള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിച്ചുവരികയാണ്. അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍കൂടി കേട്ട ശേഷം ഇതു നടപ്പാക്കും.  പഞ്ചാബ്, ജമ്മു കശ്മീര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഇതു നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ട്. പദ്ധതി പ്രാവര്‍ത്തികമായാല്‍ നുഴഞ്ഞുകയറ്റം വലിയ രീതിയില്‍ തടയാനാവുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അതിര്‍ത്തിയിലെ അടിസ്ഥാനവികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുമെന്നും കൂടുതല്‍ കാര്യക്ഷമമായ നിരീക്ഷണവും രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റവും സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day