|    Dec 13 Wed, 2017 10:32 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി : ടിക്കറ്റ് വില്‍പന ആരംഭിച്ചു

Published : 27th October 2017 | Posted By: fsq

 

തിരുവനന്തപുരം: ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. വില്‍പനയുടെ ഉദ്ഘാടനം തിരുവനന്തപുരം താജ് വിവാന്റയില്‍ സിനിമാതാരം മോഹന്‍ലാല്‍ നിര്‍വഹിച്ചു. പവര്‍ലിങ്ക് ബില്‍ഡേഴ്‌സ് മാനേജിങ് ഡയറക്ടര്‍ പി പ്രദീപിന് ടിക്കറ്റ് നല്‍കിയാണ് മോഹന്‍ലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും സോണല്‍ ഹെഡുമായ എന്‍ കെ പോളാണ് മോഹന്‍ലാലിന് ടിക്കറ്റ് കൈമാറിയത്.വിദ്യാര്‍ഥികള്‍ക്കുള്ള 350 രൂപയുടെ ടിക്കറ്റുകള്‍ 29, 30, 31 തിയ്യതികളില്‍ മാത്രമായി ഫെഡറല്‍ ബാങ്കിന്റെ കോട്ടണ്‍ഹില്‍, ശ്രീകാര്യം, പാളയം ശാഖകളില്‍ ലഭിക്കും. ടിക്കറ്റിന് കിഴിവ് ലഭിക്കുന്നതിനായി വിദ്യാര്‍ഥികള്‍ ടിക്കറ്റ് വാങ്ങുന്ന സമയത്തും സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുമ്പോഴും തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. ഒരാള്‍ക്ക് ഒരു ടിക്കറ്റേ ലഭിക്കൂ. പൊതുജനങ്ങള്‍ക്ക് 700 രൂപയുടെ ടിക്കറ്റ് 30 മുതല്‍ നവംബര്‍ 4 വരെ തിരുവനന്തപുരം ജില്ലയിലെ ഫെഡറല്‍ ബാങ്കിന്റെ എട്ട് ശാഖകള്‍ വഴി വില്‍പന നടത്തും. കോട്ടണ്‍ഹില്‍, പാളയം, ശ്രീകാര്യം, പട്ടം, നന്തന്‍കോട്, കുറവന്‍കോണം, കാര്യവട്ടം, പേരൂര്‍ക്കട എന്നീ ശാഖകളിലാണ് 700 രൂപയുടെ ടിക്കറ്റ് ലഭിക്കുക. 1000 രൂപയുടെ ടിക്കറ്റ് 30 മുതല്‍ നവംബര്‍ 4 വരെ ഫെഡറല്‍ ബാങ്കിന്റെ തിരുവനന്തപുരം ജില്ലയിലെ കോട്ടണ്‍ഹില്‍, പാളയം, കഴക്കൂട്ടം ശാഖകളില്‍ ലഭിക്കും. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ യഥാര്‍ഥ ടിക്കറ്റുകളാക്കി മാറ്റി വാങ്ങുന്നതിനായി നവംബര്‍ 1 മുതല്‍ 4 വരെ തിരുവനന്തപുരത്തെ ഫെഡറല്‍ ബാങ്കിന്റെ 13 ശാഖകളില്‍ സൗകര്യം ഏര്‍പ്പെടുത്തി. കോട്ടണ്‍ഹില്‍, പട്ടം, പാളയം, പാറ്റൂര്‍, ശ്രീകാര്യം, പേരൂര്‍ക്കട, ശാസ്തമംഗലം, നന്തന്‍കോട്, നെടുമങ്ങാട്, വിഴിഞ്ഞം, നെയ്യാറ്റിന്‍കര, പോങ്ങുംമൂട്, കുറവന്‍കോണം എന്നീ ഫെഡറല്‍ ബാങ്ക് ശാഖകളിലാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ഫിസിക്കല്‍ ടിക്കറ്റായി മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടാതെ, 29ന് പാളയം, കോട്ടണ്‍ഹില്‍, ശ്രീകാര്യം ശാഖകള്‍ വഴിയും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള സൗകര്യമുണ്ടാവും. ഇതിനായി ഒരു തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. നവംബര്‍ 5, 6, 7 തിയതികളില്‍ സ്‌പോര്‍ട്‌സ് ഹബ്ബിലെ ഒന്നാം നമ്പര്‍ ഗേറ്റിനകത്തുള്ള പ്രത്യേക കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതിനായി എത്രയും പെട്ടന്ന് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അഭ്യര്‍ഥിച്ചു.തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി കെ പ്രശാന്ത്, എ എന്‍ ഷംസീര്‍ എംഎല്‍എ, കെസിഎ പ്രസിഡന്റ് ബി വിനോദ്, സെക്രട്ടറി ജയേഷ് ജോര്‍ജ്, ടിഡിസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍, ഫെഡറല്‍ ബാങ്ക് ഡപ്യൂട്ടി വൈസ് പ്രസിഡന്റും റീജ്യനല്‍ ഹെഡുമായ ഷിബു തോമസ്, ഫെഡറല്‍ ബാങ്ക് കോട്ടണ്‍ഹില്‍ ബ്രാഞ്ച് ഹെഡ് ഗീത ഗോപിനാഥ് ചടങ്ങില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക