|    Oct 20 Fri, 2017 6:22 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ – ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം

Published : 15th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ ജയത്തിന്റെ ആഘോഷം തീരും മുന്‍പേ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും. അഞ്ച് മല്‍സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയ്ക്ക് യുവനിരയുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയെങ്കിലും നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ന്യൂസിലന്‍ഡിനെ തോ ല്‍പിക്കുക ഇന്ത്യക്ക് എളുപ്പമാവില്ല. കെയ്ന്‍ വില്യംസന്റെ നേതൃത്വത്തില്‍ പടക്കിറങ്ങുന്ന കിവീസും ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് വിജയം കൊണ്ട് മറുപടി പറയാനാവും ഇറങ്ങുക.
യുവ ഇന്ത്യന്‍ നിര
മഹേന്ദ്രസിങ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ കളത്തിലിറങ്ങുന്ന ഇന്ത്യക്ക് കിവീസ് നിസാര എതിരാളികളല്ല. ഏതു ടീമിനെയും ചെറുത്തുതോല്‍പ്പിക്കാന്‍ കെല്‍പ്പുള്ള യുവനിരയെയാണ് ഇത്തവണ കിവികളുമായി ഏറ്റുമുട്ടുന്നത്. മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ജയന്ത് യാദവ്, ധവാല്‍ കുല്‍ക്ക ര്‍ണി, മന്‍ദീപ് സിങ്, കേദാര്‍ ജാദവ് തുടങ്ങിയ യുവതാരനിരയ്ക്കാണ് അനില്‍ കുംബ്ലെ പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ഏകദിന ടീമില്‍ അവസരം ലഭിച്ചത്.
നീണ്ട ഒരു വര്‍ഷത്തെ ഇടവേഷളയ്ക്ക് ശേഷം സുരേഷ് റെയ്‌ന ടീമില്‍ തിരിച്ചെത്തിയെങ്കിലും വൈറല്‍ പനിബാധയെതുടര്‍ന്ന് ആദ്യ മല്‍സരത്തിനിറങ്ങി ല്ല. അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയ്ക്കും വിശ്രമം അനുവദിച്ചു.
സ്വന്തം മണ്ണിലെ ഇന്ത്യന്‍ ശൗര്യം
സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ ഇന്ത്യക്ക് ശൗര്യം കൂടുതലാണ്. ഇന്ത്യയുടെ യുവനിരയെ ഈ അടുത്ത ഇടയ്‌ക്കൊന്നും  ഇന്ത്യന്‍ മണ്ണില്‍ മറ്റൊരു ടീമും തോല്‍പ്പിച്ചിട്ടില്ല. ഹോം മല്‍സരങ്ങളില്‍ ബാറ്റിങ് വെടിക്കെട്ടുകള്‍ കാഴ്ചവയ്ക്കുന്ന രോഹിത് ശര്‍മയിലും ഏത് മൈതാനത്തും ഒരുപോലെ മിന്നുന്ന വിരാട് കോഹ്‌ലിയി ലും തന്നെയാകും ഇന്ത്യന്‍ പ്രതീക്ഷ ക ള്‍. രോഹിത് നേടിയ രണ്ട് ഇരട്ട സെഞ്ച്വറികളും ഇന്ത്യന്‍ മൈതാനത്താണ്. അവസരത്തിനൊത്ത് കളിക്കാനറിയാവുന്ന ക്ലാസിക് താരം അജിന്‍ക്യ രഹാനെയും ഇന്ത്യന്‍ പ്രതീക്ഷകളിലുണ്ട്. ധോണിയെ സംബന്ധിച്ച് നിര്‍ണായകമായ മല്‍സരങ്ങള്‍ കൂടിയാണ് ഏകദിന പരമ്പര. തോറ്റാല്‍ അത് ചിലപ്പോള്‍ ധോണിയുടെ ക്യാപ്റ്റന്‍സിയെ  ബാധിച്ചേക്കും. അതിനാല്‍ത്തന്നെ ടീമിന്റെ വിജയം ധോണിക്ക് നിര്‍ണായകമാണ്.
ബൗളിങിലെ യുവനിര
ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ബൗളിങില്‍ സീനിയര്‍ താരങ്ങളുടെ എണ്ണം വളരെ കുറവാണ്. ഉമേഷ് യാദവിനെ മാറ്റിനിര്‍ത്തിയാല്‍ മറ്റു ബൗളര്‍മാര്‍ ദേശീയ ടീമിന്‍ പരിചയക്കുറവുള്ള താരങ്ങളാ ണ്. മുഹമ്മദ് ഷമിക്കും പരിക്കുമൂലം ഭുവനേശ്വര്‍ കുമാറിനും ടീമില്‍ കളിക്കാനാകാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്.
അമിത് മിശ്രയും അക്‌സര്‍ പട്ടേലും സ്പിന്‍ നിരയെ നയിക്കുമ്പോള്‍ പേസാക്രമണത്തിന് ജസ്പ്രിത് ബുംറയാവും നേതൃത്വം നല്‍കുക.  പരിക്ക് ഇന്ത്യക്ക് തിരിച്ചടിയാവുന്നുണ്ട്. ശിഖാര്‍ ധവാനും ലോകേഷ് രാഹുലിനും അവസരം ലഭിക്കാത്തതിന് കാരണം പരിക്കാണ്.
ഇന്ത്യന്‍ ടീം
എംഎസ് ധോണി, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, വിരാട് കോഹ്‌ലി, മനീഷ് പാണ്ഡെ, സുരേഷ് റെയ്‌ന, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ജയന്ത് യാദവ്, അമിത് മിശ്ര, ജസ്പ്രീത് ബുംറ, ധവാല്‍ കുല്‍ക്കര്‍ണി, ഉമേഷ് യാദവ്, മന്‍ന്ദീപ് സിങ്, കേദാര്‍ ജാദവ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക