|    Nov 20 Mon, 2017 9:30 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ അഴിമതിയും ദാരിദ്ര്യവും: മോദി

Published : 10th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അഴിമതി, ദാരിദ്ര്യം, നിരക്ഷരത പോഷകാഹാര കുറവ് തുടങ്ങിയവയാണ് ഇന്ത്യ ഇന്ന് പരാജയപ്പെടുത്തേണ്ട വെല്ലുവിളികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി ദൃഢനിശ്ചയവും പുരോഗമനപരമായ പരിവര്‍ത്തനവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ ഇന്നലെ ആദ്യമായാണ് പ്രധാനമന്ത്രി സഭയില്‍ പ്രസംഗിച്ചത്. ക്വിറ്റ് ഇന്ത്യ പോലുള്ള പ്രസ്ഥാനങ്ങളെ കുറിച്ച് സ്മരിക്കുന്നത് പ്രചോദനത്തിനുള്ള ഉറവിടമാണ്. അത്തരം പ്രസ്ഥാനങ്ങളുടെ പൈതൃകം വരും തലമുറകള്‍ക്ക് കൈമാറേണ്ട ഉത്തരവാദിത്തം ഇന്നത്തെ തലമുറയ്ക്കുണ്ട്. 1857ന് ശേഷം വ്യത്യസ്ത കാലങ്ങളില്‍ ഉയര്‍ന്നുവന്ന നേതാക്കളെയും പ്രസ്ഥാനങ്ങളെയും മോദി അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക