|    May 25 Fri, 2018 8:15 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യ – ദക്ഷിണാഫ്രിക്ക മല്‍സരം കാണാനെത്തിയ വിജയ് മല്യക്ക് ആരാധകരുടെ കൂവല്‍

Published : 11th June 2017 | Posted By: ev sports


ലണ്ടന്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫി മല്‍സരം കാണാനെത്തിയ വിജയ് മല്യയ്ക്ക് കാണികളുടെ കൂവലും കള്ളനെന്ന വിളിയും. മല്‍സരം കാണാന്‍ ഓവല്‍ അറീനയിലെത്തിയ മല്യയെ കളി കാണാന്‍ വന്ന ആരാധകര്‍ കള്ളനെന്ന വിളിച്ചാക്ഷേപിച്ചതോടെ ആള്‍ക്കൂട്ടത്തിനിടയ്ക്ക് മല്യ ശരിക്കും നാണം കെട്ടു. നേരത്തെ ഇന്ത്യ പാകിസ്താന്‍ മല്‍സരം കാണാന്‍ എത്തിയ മല്യ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറോട് സംസാരിച്ചതും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സംഘടിപ്പിച്ച ചാരിറ്റി ഡിന്നറില്‍ വിളിക്കാതെ എത്തിയും മല്യ ഇന്ത്യന്‍ ടീമിനെ വിവാദത്തില്‍പെടുത്തിയിരുന്നു.
കറുത്ത പാന്റും നീല ബ്ലേസറും ധരിച്ച് വിഐപി ലുക്കില്‍ ജാക്ക് ഹോബ്‌സ് ഗേറ്റിലൂടെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുമ്പോഴാണ് കാണികളുടെ മുന്നില്‍ പെട്ടെത്. നോക്കൂ കള്ളന്‍ സ്‌റ്റേഡിയത്തില്‍ കയറുന്നു എന്ന് വിളിച്ചു പറഞ്ഞ ആരാധകരോട് പരസ്യമായി രോഷം പ്രകടിപ്പിച്ചാണ് മല്യ സ്റ്റേഡിയത്തിലേക്ക് കയറിപ്പോയത്. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ മല്യയെ ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കെയാണ് മല്യയുടെ വിഐപി വിലസല്‍. ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഉടമകൂടിയാണ് വിജയ് മല്യ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss