|    May 26 Fri, 2017 12:05 am
FLASH NEWS

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം

Published : 10th October 2015 | Posted By: TK

കാണ്‍പൂര്‍: ട്വന്റി പരമ്പരയിലെ തോല്‍വിക്ക് മറുപടി പറയാനുറച്ച് ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിന മല്‍സരത്തിനിറങ്ങും. അഞ്ചു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിന് കാണ്‍പൂരാണ് വേദിയാവുന്നത്. നേരത്തെ മൂന്നു മല്‍സരങ്ങളുടെ ട്വന്റി പരമ്പര 2-0ന് ദക്ഷിണാഫ്രിക്ക കൈക്കലാക്കിയിരുന്നു.

ആദ്യ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തകര്‍ന്നടിഞ്ഞപ്പോള്‍ മൂന്നാം ട്വന്റി മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാം ഏകദിനം ഇന്‍ഡോറിലും മൂന്നാം ഏകദിനം രാജ്‌കോട്ടിലും നാലാം ഏകദിനം ചെന്നൈയിലും അവസാന ഏകദിനം മുംബൈയിലുമാണ് അരങ്ങേറുന്നത്. ട്വന്റി, ഏകദിന പരമ്പരകള്‍ക്കു പുറമേ നാലു ടെസ്റ്റുകളും ഇരുവരും കളിക്കുന്നുണ്ട്. ഇന്ത്യയെ മഹേന്ദ്രസിങ് ധോണി നയിക്കുമ്പോള്‍ ഹാഷിം അംലയാണ് ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day