|    Dec 14 Thu, 2017 7:36 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യ തോറ്റപ്പോള്‍ ‘ഹാലിളകിയത്’ പാക് അവതാരകന്; അധിക്ഷേപിച്ചത് മോദിയെ മുതല്‍ റിഷി കപൂറിന് വരെ

Published : 19th June 2017 | Posted By: ev sports

ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ 180 റണ്‍സ് പരാജയപ്പെടുത്തി പാകിസ്താന്‍ കിരീടം നേടിയത് പാകിസ്താന്‍ ആരാധകര്‍ കൊണ്ടാടുകയാണ്. പടക്കം പൊട്ടിച്ചും ആര്‍പ്പുവിളിച്ചും പാകിസ്താന്റെ ജയം തിമിര്‍ത്ത്് ആഘോഷിക്കുകയാണ് ആരാധകര്‍. എന്നാല്‍ പാകിസ്താനിലെ ഒരു ചാനല്‍ അവതാരകന്റെ ആഹ്ലാദം മറ്റൊരു തരത്തിലായിരുന്നു. മോദിയെ മുതല്‍ സിനിമ താരം റിഷി കപൂറിനെവരെ അടച്ചാക്ഷേപിച്ചാണ് ഈ അവതാരകന്‍ പാകിസ്താന്റെ വിജയ ആഘോഷിച്ചത്.
പാകിസ്താനിലെ ബോല്‍ ടി വിയിലെ ഒരു അവതാരകനാണ് ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചതോടെ നിയന്ത്രണം വിട്ടത്. ഐസേ നഹി ചലേ ഗാ എന്ന പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്, സിനിമാതാരം റിഷി കപൂര്‍, മാധ്യമപ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമി എന്നിവരെ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുകയായിരുന്നു ഇയാള്‍ബോല്‍ ടി വിയിലെ അവതാരകനായ ആമിര്‍ ലിഖായത്താണ് വിജയത്തില്‍ മനം മറന്ന് ഇന്ത്യക്കാരെ ആക്ഷേപിച്ചത്. ഇതിന് മുമ്പും ഹേറ്റ് സ്പീച്ച് നടത്തിയതിന് വിലക്ക് വാങ്ങേണ്ടിവന്നിട്ടുള്ള ആളാണ് ലിഖായത്ത്. ഇന്ത്യന്‍ അമ്മമാര്‍ മക്കള്‍ക്ക് ഈ കഥകള്‍ പറഞ്ഞുകൊടുക്കും. പാകിസ്താനെതിരെ കളിക്കാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കണം എന്ന് പറഞ്ഞുകൊടുക്കും. 180 റണ്‍സിന് തങ്ങളെ തോല്‍പ്പിച്ചവരാണ് എന്ന് പറഞ്ഞുകൊടുക്കും  ലിഖായത്ത് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക