|    Feb 22 Thu, 2018 12:19 pm
FLASH NEWS

ഇന്ത്യ തിളങ്ങുന്നത് ദലിതരെ ചുട്ടു ചാമ്പലാക്കിയ വെളിച്ചത്തില്‍

Published : 10th December 2017 | Posted By: kasim kzm

മാന്നാര്‍: ഇന്ത്യ തിളങ്ങുന്നത് ദലിതരെ ചുട്ടു ചാമ്പലാക്കിയ വെളിച്ചത്തിലാണെന്ന് മന്ത്രി പി തിലോത്തമന്‍. ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം മാന്നാര്‍ പെന്‍ഷന്‍ ഭവന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മികച്ച നടനാണെന്നും ഓഖി കൊടുങ്കാറ്റില്‍ ദുരന്തമുണ്ടായിട്ട് പ്രധാനമന്ത്രി ഒരു ടെലിഫോണ്‍ പോലും കേരളത്തിലേക്ക് ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയെ ഒന്നായി കാണാനുള്ള മനസ്സ് അദ്ദേഹത്തിനില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഉണ്ണി ശിവരാജന്‍ അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss