|    Feb 26 Sun, 2017 11:13 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യ തിരിച്ചടി തുടങ്ങി

Published : 12th November 2016 | Posted By: SMR

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 537 നെതിരെ മൂന്നാംദിനം കളി പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 319 എന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യക്കു വേണ്ടി ഓപണര്‍ മുരളി വിജയ് (126), ചേതേശ്വര്‍ പു ജാര (124) എന്നിവര്‍ സെഞ്ച്വറി നേടി.  മല്‍സരം രണ്ട് ദിവസം ബാക്കിനില്‍ക്കെ ആറ് വിക്കറ്റുകള്‍ കയ്യിലുള്ള ഇന്ത്യ 218 റണ്‍സിന് പുറകിലാണ്.
ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയ 537 റണ്‍സിനെതിരേ കരുതലോടെ തന്നെയാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. രണ്ടാം ദിനം വിക്കറ്റ് നഷ്ടപെട്ടുത്താതെ 63 റണ്‍സെടുത്ത ഇന്ത്യക്ക് മൂന്നാം ദിനത്തിന്റെ തുടക്കത്തില്‍ത്തന്നെ ഗൗതം ഗംഭീറിനെ നഷ്ട്മായി. 29 റ ണ്‍സെടുത്ത ഗംഭീറിനെ സ്റ്റുവര്‍ട്ട് ബ്രോഡാണ് വിക്കറ്റിന് മുന്നി ല്‍ കുരുക്കിയത്. ഗംഭീറിനുശേഷം രണ്ടാമനായി ക്രീസിലിറങ്ങിയ പുജാര  വിജയിക്കൊപ്പം ഇന്ത്യയെ മുന്നോട്ടു നയിച്ചു.
രണ്ടാം വിക്കറ്റില്‍ 209 റണ്‍സിന്റെ ഇരട്ട സെഞ്ച്വറിക്കൂട്ടുകെട്ട് തികച്ച ഇരുവരും ഇന്ത്യന്‍ ഇന്നിങ്‌സിന് ശക്തമായ അടിത്തറ പാകി. മോശം പന്തുകളെ കടന്നാക്രമിച്ച് പുജാര മുന്നേറിയപ്പോള്‍ ഒരു വശത്ത് സ്‌ട്രൈക്ക് കൈമാറി വിജയ് മികച്ച പിന്തുണ നല്‍കി. സ്റ്റോക്‌സിന്റെ ഓവറില്‍ മുന്ന് ബൗണ്ടറികള്‍ പറത്തിയ പുജാര ഇന്ത്യന്‍ സ്‌കോ ര്‍ബോര്‍ഡ് വേഗത്തിലാക്കി. സ്റ്റോക്‌സിന് വിക്കറ്റ് സമ്മാനിച്ച് രണ്ടാമനായി പുജാര മടങ്ങുമ്പോള്‍ ഇന്ത്യ 277 എന്ന ശക്തമായ നിലയിലെത്തിയിരുന്നു.
മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമൊത്ത് മുന്നേറിയ മുരളി മൂന്നാംദിനം പിരിയാന്‍ രണ്ടോവര്‍ ബാക്കിനില്‍ക്കെ ആദില്‍ റഷീദിന് മുന്നില്‍ പിടികൊടുത്തു.
നൈറ്റ് ബാറ്റ്‌സ്മാനായി ക്രീസിലെത്തിയ അമിത് മിശ്രയെ (0) സഫര്‍ അന്‍സാരി വിക്കറ്റിന് മുന്നില്‍ കുടുക്കി. 108.3 ഓവറില്‍ മൂന്നാം ദിനം പിരിയുമ്പോള്‍ 26 റണ്‍സുമായി കോഹ്‌ലി ക്രീസിലുണ്ട്.
സ്‌കോര്‍ബോര്‍ഡ്
ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സ്
കുക്ക് എല്‍ബിഡബ്ല്യു ബി ജഡേജ 21, ഹമീദ് എല്‍ബിഡബ്ല്യു ബി അശ്വിന്‍, റൂട്ട് സി ആന്റ് ബി യാദവ് 124, ഡക്കറ്റ് സി രഹാനെ ബി അശ്വിന്‍ 13, അലി ബി ഷമി 117, സ്‌റ്റോക്‌സ് സി സാഹ ബി യാദവ് 128, ബെയര്‍‌സ്റ്റോവ് സി സാഹ ബി ഷമി 46, വോക്‌സ് സി സാഹ ബി ജഡേജ 4, റഷീദ് സി യാദവ് ബി ജഡേജ 5, അന്‍സാരി എല്‍ബിഡബ്ല്യു ബി മിശ്ര 32, ബ്രോഡ് 6*, ആകെ 537.
ഇന്ത്യ ഒന്നാമിന്നിങ്‌സ്
വിജയ് സി ഹമീദ് ബി റഷീദ് 126, ഗംഭീര്‍ എല്‍ബിഡബ്ല്യു ബി ബ്രോഡ് 29, പുജാര സി കുക്ക് ബി സ്റ്റോക്‌സ് 124, കോഹ്‌ലി നോട്ടൗട്ട് 26, മിശ്ര സി ഹമീദ് ബി അന്‍സാരി 0, ആകെ 108.3 ഓവറില്‍ നാലിന് 319.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day