|    May 29 Mon, 2017 5:50 am
FLASH NEWS

ഇന്ത്യ- തിബത്ത് റെയില്‍വേ ലൈന്‍ പ്രായോഗികമെന്ന് ചൈന

Published : 6th August 2016 | Posted By: SMR

ബെയ്ജിങ്: ഇന്ത്യയെയും നേപ്പാളിനെയും തിബത്തിനെയും ബന്ധിപ്പിച്ചുള്ള ഹിമാലയന്‍ റെയില്‍വേ സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമാണെന്ന് ചൈന.
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെയും ചൈനയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാമ്പത്തിക, സാംസ്‌കാരിക കേന്ദ്രമായി തിബത്തിനെ മാറ്റാന്‍ ചൈന ലക്ഷ്യംവയ്ക്കുന്നതായും പദ്ധതി മുന്നോട്ടുവച്ച ബെയ്ജിങ് യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ സോങ് ഗാങ് പറഞ്ഞു. ഹിമാലയന്‍ മലനിരകളെ മുറിച്ചുകടക്കുന്ന റെയില്‍വേ സാമ്പത്തികമായി ഏറെ പായോഗികമാണ്. തിബത്തിലെ സിഗാസെ നഗരത്തില്‍നിന്നാണ് റെയില്‍വേ ലൈന്‍ ആരംഭിക്കേണ്ടത്. ചൈനീസ് അതിര്‍ത്തിയിലെ ഗൈറോങിലൂടെ ഇത് നേപ്പാളില്‍ പ്രവേശിക്കും. സിക്കിം അതിര്‍ത്തിയിലുള്ള തിബത്തന്‍ പ്രദേശമായ യാഡോങിനെയും നേപ്പാളിനെയും ബന്ധിപ്പിക്കാനാണ് പദ്ധതി.
ഇത് അതിവേഗ ട്രെയിന്‍ ആയിരിക്കില്ലെന്നും ചൈനീസ് ദിനപത്രം റിപോര്‍ട്ട് ചെയ്തു. തിബത്തിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന 1100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍വേ ലൈന്‍ 2006ല്‍ ചൈന നിര്‍മിച്ചിരുന്നു. പിന്നീട് ഇത് സിഗാസെയിലേക്കും ദീര്‍ഘിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day