|    Jul 28 Fri, 2017 4:41 am
FLASH NEWS
Home   >  National   >  

‘ഇന്ത്യ തങ്ങളുടേത് കൂടിയാണ്, ഞങ്ങള്‍ ഇവിടംവിട്ട് എവിടെയും പോകില്ല’

Published : 8th July 2017 | Posted By: shins

ന്യൂഡല്‍ഹി: ‘ഇന്ത്യ തങ്ങളുടേത് കൂടിയാണ്, ഞങ്ങള്‍ ഇവിടംവിട്ട് എവിടെയും പോകില്ല’. പാകിസ്താനിലേക്ക് പോകണമെന്ന് ആവശ്യപ്പെടുന്നവരോട് പശുസംരക്ഷണത്തിന്റെ പേരില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ വധിച്ച പെഹ്‌ലു ഖാന്റെ മകന്‍ ഇര്‍ഷാദ് ഖാന്റെ മറുപടിയാണിത്. ഭൂമി അധികാര്‍ ആന്തോളന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനാലാണ് പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ തുടുരന്നതെന്നു വ്യക്തമാക്കിയ അദ്ദേഹം ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നതെന്നും പറഞ്ഞു. മുസ്‌ലിംകളോട് പാകിസ്ഥാനിലേക്കു പോകാന്‍ ആവശ്യപ്പെടുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും എക്കാലത്തും ഒത്തൊരുമയോടെ സമാധാനത്തോടെ ഈ രാജ്യത്ത് ജീവിച്ചിട്ടുണ്ട്. വോട്ടുബാങ്ക് രാഷ്ട്രീയം നടപ്പിലാക്കാന്‍ കഴിയില്ലെന്നു കണ്ട് ചില ദുഷ്ടശക്തികളാണ് ഇരുസമുദായങ്ങളെയും ഭിന്നിപ്പിക്കാന്‍ നോക്കുന്നത്. അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ മുസ്‌ലീംകള്‍ പാകിസ്ഥാനില്‍ പോയി ജീവിക്കില്ല. ഇന്ത്യ ഞങ്ങളുടെ കൂടി മാതൃരാഷ്ട്രമാണ്.’ അദ്ദേഹം പറഞ്ഞു. പെഹ്‌ലു ഖാന്‍ കേസില്‍ പ്രതികളെ വെറുതെ വിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഇര്‍ഷാദും പെഹ്‌ലു ഖാന്റെ അമ്മാവന്‍ ഹുസൈന്‍ ഖാനും ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക