|    Oct 22 Sun, 2017 3:01 am
Home   >  Todays Paper  >  Page 1  >  

ഇന്ത്യ-ചൈന സംഘര്‍ഷം: സര്‍വകക്ഷി യോഗം ഇന്ന്

Published : 14th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കം ഒത്തുതീര്‍പ്പിലെത്താത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ വസതിയിലാണ് യോഗം നടക്കുക. സിക്കിമിലെ ചൈന-ഇന്ത്യ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ അറിയിക്കുകയാണ് ലക്ഷ്യം. ജൂലൈ 17ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കും. ഇതിനു മുന്നോടിയായാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം വിളിച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക