|    Jan 21 Sun, 2018 12:27 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യ-ചൈന സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കും: മന്ത്രി

Published : 4th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം പരിഹരിക്കാന്‍ യുദ്ധത്തിലൂടെ സാധിക്കില്ലെന്ന് ഇന്ത്യ. ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ സാധിക്കൂവെന്നും ഇന്ത്യ വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്ഷമയാണു വേണ്ടത്. ക്ഷമ നഷ്ടപ്പെട്ടാല്‍ എതിര്‍വിഭാഗത്തെ പ്രകോപിപ്പിക്കുന്നതിനു തുല്യമാണെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞു. ഡോക്‌ലാം വിഷയത്തില്‍ ഇന്ത്യ ക്ഷമയോടെ പ്രശ്‌നം പരിഹരിക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു. ചര്‍ച്ചയിലൂടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നം പരിഹരിക്കാമെന്ന ആത്മവിശ്വാസം ഉള്ളതായും സുഷമ സ്വരാജ് വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day