|    Jul 16 Mon, 2018 10:13 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യ-ചൈന ബന്ധം മഴ പോലെ : കോണ്‍സല്‍ ജനറല്‍

Published : 28th September 2017 | Posted By: fsq

 

മുംബൈ: ഇന്ത്യ-ചൈന ബന്ധത്തെ മണ്‍സൂണ്‍ മഴയോട് ഉപമിച്ചു ചൈന കോണ്‍സല്‍ ജനറല്‍ ഷെങ് സിയുവാന്‍. ജനകീയ ചൈനയുടെ 68ാമത് ദേശീയ ദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വര്‍ഷവും പെയ്യുന്ന മഴയുടെ തോതില്‍ വ്യത്യാസമുണ്ടായിരിക്കും. ചിലപ്പോള്‍ മേഘങ്ങളാല്‍ മൂടപ്പെട്ടപോലെ തോന്നും. ദോക്‌ലാം പ്രശ്‌നവുമായി ബന്ധപ്പെട്ട് 70 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും നേര്‍ക്കുനേര്‍ വരുന്നത്. എന്നിരുന്നാലും പരസ്പരം സഹകരിച്ചു മുന്നോട്ടുപോവാന്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും അവസരങ്ങള്‍ ഒരുപാടുണ്ട്. ഇന്ത്യയുടെ വാതിലിനു മുമ്പില്‍ നാം നില്‍ക്കുമ്പോള്‍ അവര്‍ കൈകകള്‍ നീട്ടി സ്വീകരിച്ചു സൗഹൃദപരമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss